ഇളമ്പൽ St. ഫ്രാൻസിസ് അസ്സീസി സ്കൂൾ 74-ആം സ്വാതന്ത്ര്യ ദിനം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായി ആഘോഷിച്ചു. റവ.ഫാ.ക്രിസ്റ്റി ജോസഫ് , മുൻ പഞ്ചായത്ത് അംഗം ശ്രീ ബിജു.ടി.ഡിക്രൂസ് എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ ഈശ്വരപ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ മാസ്റ്റർ ലീൻ ബെൻ ലോറൻസ് എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. മുൻ ഡിജിപി മിസ്റ്റർ ഋഷിരാജ് സിംഗിന്റെ അഭാവത്തിൽ റവ.ഫാ.ക്രിസ്റ്റി ജോസഫ് ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് എല്ലാവരും ചേർന്ന് ദേശത്തെ ആദരിച്ചുകൊണ്ട് ദേശഭക്തിഗാനം ആലപിച്ചു. അതിനുശേഷം കുട്ടികളുടെ പ്രതിനിധിയായി മാസ്റ്റർ ജോയൽ ജോമോൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും അതിന്റെ ചരിത്രത്തെയും കുറിച്ച് ഒരു ലഘു വിവരണം നടത്തി. തുടർന്ന് കുട്ടികൾ ഒരു ദേശഭക്തിഗാനം ആലപിക്കുകയും കുമാരി ദേവി കൃഷ്ണ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഈ ധന്യ മുഹൂർത്തത്തിൽ ഫാ.ക്രിസ്റ്റി ജോസഫ്, ശ്രീ ബിജു.ടി.ഡിക്രൂസ് എന്നിവർ ചേർന്ന് സ്കൂളിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കൂടാതെ ശ്രീ ബിജു.ടി.ഡിക്രൂസ് ഓൺലൈൻ ക്ലാസിലെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ Sr.കാർമേലിൻ ഫെർണാണ്ടസിന്റെയും, കുമാരി ഫാത്തിമ നസ്രിയയും നേതൃത്വത്തിൽ നടന്ന ഈ ചടങ്ങ് ബഹുമാനപ്പെട്ട ഫാ.സണ്ണിയുടെ കൃതജ്ഞതയോടെ കൂടി സമംഗളമായി പര്യവസാനിപ്പിച്ചു.